തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി- ദ​ളി​ത് മാ​ർ​ച്ച്
Monday, August 8, 2022 11:37 PM IST
വി​തു​ര : ചെ​ട്ടി​യാം​പാ​റ വാ​ർ​ഡ് മെ​മ്പ​ർ പ്ര​താ​പ​നെ ആ​ക്ര​മി​ക്കു​ക​യും ജാ​തി പ​റ​ഞ്ഞ് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ. സു​രേ​ഷി​നെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ആ​ദി​വാ​സി ദ​ളി​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. പു​ളി​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ ഓ​ഫീ​സി​ന​ടു​ത്തു​ള്ള റോ​ഡി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.
പോ​ലീ​സി​ന്‍റെ വ​ല​യം ഭേ​ദി​ച്ച് ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സും വ​നി​ത പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ക്കാ​രും ഉ​ന്തും ത​ള്ളു​മാ​യി .നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ശാ​ന്ത​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്ന് ധ​ർ​ണ ന​ട​ത്തി. ഇ​തി​നി​ട​യി​ൽ ചി​ല നേ​താ​ക്ക​ൾ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ ഓ​ഫീ​സി​ലേ​ക്ക് ക​ട​ക്കു​ക​യും പ്ര​സി​ഡ​ന്‍റി​ന്‍റെ ചേ​മ്പ​റി​നു മു​ന്നി​ലും ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലു​മാ​യി പ്ല​ക്കാ​ർ​ഡു​ക​ൾ‌ സ്ഥാ​പി​ച്ചു. പി​ന്നീ​ട് ഇ​വ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റി. തു​ട​ർ​ന്ന് ന​ട​ത്തി​യ ധ​ർ​ണ ആ​ദി​വാ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ൻ​പാ​റ സ​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ‌ബി.​ആ​ർ.​എം. ഷ​ഫീർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദി​വാ​സി ദ​ളി​ത് നേ​താ​ക്ക​ളാ​യ ക​രി​പ്പാ​ലം സു​രേ​ഷ്, മ​ണ​ലി പ്രേം ​ഗോ​പ​കു​മാ​ർ, ല​താ​കു​മാ​രി അ​ര​വി​ന്ദ്, ഒ​ഴു​ക് പാ​റ സു​രേ​ന്ദ്ര​ൻ, ക​ര​യ്ക്കാം തോ​ട് ര​മേ​ശ​ൻ, ഷി​ബു ചെ​ട്ടി​യാം​പാ​റ, ശ്യാം ​ലാ​ൽ, എ​ൽ.​എ​സ്. ലി​ജി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​എ​സ്. ഹാ​ഷിം, ചാ​യം സു​ധാ​ക​ര​ൻ, ഷെ​മി ഷം​നാ​ദ്, തോ​ട്ടു​മു​ക്ക് സ​ലിം, ഷൗ​ക്ക​ത്ത​ലി, തൊ​ളി​ക്കോ​ട് ഷം​നാ​ദ്, ഷൈ​ൻ പു​ളി​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.