"മി​ക​വ് 2022' സം​ഘ​ടി​പ്പി​ച്ചു
Monday, August 8, 2022 11:37 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വി​വി​ധ പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കാ​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വി​ണ്യം തെ​ളി​യി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കാ​നു​മാ​യി കോ​ൺ​ഗ്ര​സ് പെ​രു​മ്പ​ഴു​തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "മി​ക​വ് 2022' മു​ന്‍ മ​ന്ത്രി അ​ഡ്വ. വി.​എ​സ്. ശി​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം​ബി​ബി​എ​സ് നേ​ടി​യ സി.​എ​സ്. കൈ​ലാ​സ്, ആ​ദ്യ ഫൗ​ണ്ട് ഫൂ​ട്ടേ​ജ് സി​നി​മ​യാ​യ അ​മാ​നു​ട​യു​ടെ സം​വി​ധാ​യ​ക​ന്‍ എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വ്, ജാ​ർ​ക്ക​ണ്ടി​ൽ ന​ട​ന്ന സൈ​ക്ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വ​ട​കോ​ട് അ​ഭി​ലാ​ഷ്, തി​രു​ച്ചി​റ​പ്പ​ള്ളി എ​ൻ​ഐ​ടി​യി​ൽ നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​എ​സ്.​എ​സ്. അ​ഭി​ലാ​ഷ് , 2017 ലെ ​മ​ഞ്ജീ​രം പു​ര​സ്കാ​രം നേ​ടി​യ ക​വ​യി​ത്രി എ​സ്.​കെ. മാ​ള​വി​ക, അ​മ​ര​വി​ള എ​ൻ​ഐ​ടി​യി​ൽ നി​ന്ന് എം​എം​വി ട്രേ​ഡി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി‍​യ എ​ൻ.​ആ​ർ. ന​ന്ദു എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പെ​രു​ന്പ​ഴു​തൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ന്പ​ഴ​ക്ക​ര രാ​ജ​ശേ​ഖ​ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​കെ. അ​ശോ​ക് കു​മാ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​രാ​യ​മു​ട്ടം സു​രേ​ഷ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വെ​ണ്‍​പ​ക​ല്‍ അ​വ​നീ​ന്ദ്ര കു​മാ​ര്‍, ഡി​സി​സി അം​ഗം ടി. ​സു​കു​മാ​ര​ന്‍, പ​ഴ​വി​ള ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.