ജെ​റ്റ് എ​യ​ര്‍​വേ​യ്സി​ന്‍റെ പു​നഃ​രാ​രം​ഭ​ത്തി​ന് ക​രു​ത്തു പ​ക​രാ​ന്‍ ഐ​ബി​എ​സ്
Monday, August 8, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​പ്റ്റം​ബ​റി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന ജെ​റ്റ് എ​യ​ര്‍​വേ​യ്സി​ന് ക​രു​ത്തു പ​ക​രാ​ന്‍ ജ​ലാ​ന്‍​ക​ല്‍​റോ​ക്ക് ക​ണ്‍​സോ​ര്‍​ഷ്യം ഐ​ബി​എ​സ് സോ​ഫ്റ്റ് വെ​യ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജെ​റ്റ് എ​യ​ര്‍​വേ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ങ്കേ​തി​ക​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സ​ഹാ​യി​ക്കും.
സാ​ങ്കേ​തി​ക പ​ങ്കാ​ളി എ​ന്ന നി​ല​യി​ല്‍ ബു​ക്കിം​ഗ്, ഇ​ന്‍​വെ​ന്‍റ​റി, റ​വ​ന്യൂ, ലോ​യ​ല്‍​റ്റി മാ​നേ​ജ്മെ​ന്‍റ്, വി​മാ​ന​ങ്ങ​ളു​ടെ പു​റ​പ്പെ​ട​ല്‍ നി​യ​ന്ത്ര​ണ സം​വി​ധാ​നം എ​ന്നി​വ​യി​ല്‍ ഐ​ബി​എ​സി​ന്‍റെ സ​ഹാ​യ​മു​ണ്ടാ​കും. ഇ​തി​നു​പു​റ​മേ പു​തു​ത​ല​മു​റ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന വെ​ബ്സൈ​റ്റും മൊ​ബൈ​ല്‍ ആ​പ്പും ഉ​ള്‍​പ്പെ​ടു​ന്ന പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സ് സി​സ്റ്റ​വും (പി​എ​സ്എ​സ്) യാ​ത്ര​ക്കാ​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പു​വ​രു​ത്തും.
ഐ​ബി​എ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സാ​ങ്കേ​തി​ക സേ​വ​ന​ങ്ങ​ള്‍, ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം എ​ന്നി​വ ഒ​രു പു​തി​യ ത​ല​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ ജെ​റ്റ് എ​യ​ര്‍​വേ​യ്സി​നാ​കു​മെ​ന്ന് ജെ​റ്റ് എ​യ​ര്‍​വേ​യ്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സ​ഞ്ജീ​വ് ക​പൂ​ര്‍ പ​റ​ഞ്ഞു. ജെ​റ്റ് എ​യ​ര്‍​വേ​യ്സ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട എ​യ​ര്‍​ലൈ​നു​ക​ളി​ല്‍ ഒ​ന്നാ​ണെ​ന്നും അ​തി​ന്‍റെ പു​ന​രാ​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും ഐ​ബി​എ​സ് സോ​ഫ്റ്റ് വെ​യ​ര്‍ സി​ഇ​ഒ ആ​ന​ന്ദ് കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
ഏ​വി​യേ​ഷ​ന്‍, ടൂ​ര്‍, ക്രൂ​യി​സ്, ഹോ​സ്പി​റ്റാ​ലി​റ്റി വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി മി​ഷ​ന്‍​ക്രി​ട്ടി​ക്ക​ല്‍ ഓ​പ്പ​റേ​ഷ​നു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ഗോ​ള​ത​ല​ത്തി​ല്‍ ട്രാ​വ​ല്‍ വ്യ​വ​സാ​യ​ത്തി​ലെ പ്ര​മു​ഖ സോ​ഫ്റ്റ് വെ​യ​ര്‍ സൊ​ല്യൂ​ഷ​ന്‍ ദാ​താ​വാ​ണ് ഐ​ബി​എ​സ്.