സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​മി​നാ​ർ ഇ​ന്ന്
Monday, August 8, 2022 11:38 PM IST
വി​ഴി​ഞ്ഞം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തോ​ടാ​നു​ബ​ന്ധി​ച്ച് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഇ​ന്ന്. സ്വാ​ത​ന്ത്ര്യ സ​മ​ര​വും കേ​ര​ള സം​സ്കാ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ രാ​വി​ലെ 10 ന് ​വെ​ങ്ങാ​നൂ​ർ അ​യ്യ​ൻ​കാ​ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ജ​സ്റ്റീ​സ് ച​ന്ദ്രു ഉ​ദ്ഘാ​ട​നം ചെ​യ്യും.
ച​ട​ങ്ങി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​പി. അ​ബു​ബ​ക​ർ, എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, അ​ശോ​ക​ൻ ച​രു​വി​ൽ, പ്ര​ഫ. വി.​എ​ൻ. മു​ര​ളി, സാ​വി​ത്രി രാ​ജീ​വ​ൻ, വി.​എ​സ്. ബി​ന്ദു, വി​നോ​ദ് വൈ​ശാ​ഖി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​നും ഡോ.​പി. കെ. ​രാ​ജ​ശേ​ഖ​ര​നും ഡോ. ​മ്യൂ​സ്മേ​രി ജോ​ർ​ജും വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഡോ.​കെ.​എ​സ്. ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. സ​തീ​ഷ് കി​ടാ​ര​ക്കു​ഴി പ്ര​സം​ഗി​ക്കും.