കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു
Tuesday, August 9, 2022 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ പ​ന​വൂ​ര്‍ മൂ​ഴി വ​ട​ക്കേ​ക്കോ​ണം ഷം​നാ മ​ന്‍​സി​ലി​ല്‍ സ​ലി​മാ​ണ്(53)​മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ചു​ള്ളാ​ളം ജ​മാ​അ​ത്ത് മ​സ്ജി​ദി​ന് മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ​ലി​മി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും താ​മ​സി​യാ​തെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്കി. ഭാ​ര്യ: ​സ​നൂ​ജ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് സി​യ, മു​ഹ​മ്മ​ദ് സ​ഫാ​ന്‍.