ഭ​ര​ണ​ഘ​ട​ന​യ്ക്ക​പ്പു​റ​ത്തേ​ക്ക് ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്നു : ജ​സ്റ്റീ​സ് കെ. ​ച​ന്ദ്രു
Tuesday, August 9, 2022 11:04 PM IST
വി​ഴി​ഞ്ഞം : വ​ര്‍​ത്ത​മാ​ന കാ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്പോ​ള്‍ ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​പ്പു​റ​ത്തേ​യ്ക്ക് ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് തെ​ളി​യു​ന്ന​തെ​ന്ന് ജ​സ്റ്റീ​സ് കെ. ​ച​ന്ദ്രു.
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 -ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സ്വാ​ത​ന്ത്ര്യ സ​മ​ര​വും കേ​ര​ള സം​സ്കാ​ര​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ങ്ങാ​നൂ​ര്‍ അ​യ്യ​ങ്കാ​ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ഇ​ന്ന​ലെ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ.​സ​ച്ചി​ദാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​സ്. ശ്രീ​കു​മാ​ര്‍, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​പി. അ​ബൂ​ബ​ക്ക​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ ച​രു​വി​ല്‍ , പ്ര​ഫ.​വി.​എ​ന്‍. മു​ര​ളി, അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം സാ​വി​ത്രി രാ​ജീ​വ​ന്‍, നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം വി.​എ​സ്. ബി​ന്ദു, സ്വാ​ഗ​ത സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി​നോ​ദ് വൈ​ശാ​ഖി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന സെ​മി​നാ​റി​ല്‍ അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം ഡോ. ​കെ.​എ​സ്. ര​വി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ന്‍, ഡോ.​പി.​കെ. രാ​ജ​ശേ​ഖ​ര​ന്‍, ഡോ. ​മ്യൂ​സ് മേ​രി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ ജെ​റി പ്രേം​രാ​ജി​ന്‍റെ സ്മൃ​തി കു​ടീ​ര​ത്തി​ല്‍ നി​ന്നും സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​യ്ക്ക് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും ശ്രീ ​അ​യ്യ​ങ്കാ​ളി സ്മാ​ര​ക യു​പി സ്കൂ​ളി​ല്‍ പു​രാ​രേ​ഖ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​രി​ത്ര​പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യും ന​ട​ത്തി.