ആ​രോ​ഗ്യ​വ​കു​പ്പ് ഇ​നി പേ​ടി​ക്കേ​ണ്ട; കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ എ​ല്ലാം രം​ഗ​നാ​ഥി​ന്‍റെ ഓ​ർ​മ​യി​ലു​ണ്ട്
Tuesday, August 9, 2022 11:27 PM IST
ക​ഴ​ക്കൂ​ട്ടം : 2020 ഡി​സം​ബ​ര്‍ 9ലെ ​കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ത്ര‍? മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ചോ​ദ്യം. 4875, ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ലെ രം​ഗ​നാ​ഥി​ന്‍റെ ഉ​ത്ത​രം കേ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ണി​ക്ക​ൾ ഞെ​ട്ടി.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ​യു​ള്ളി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന പ്ര​ത്യേ​ക ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന "അ​ണ്‍​വീ​ലിം​ഗ് ദ ​അ​ണ്‍​ബി​ലീ​വ​ബി​ള്‍' എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ഏ​വ​രേ​യും അ​ത്ഭു​ത​ത്തി​ലാ​ക്കി​യ വി​സ്മ​യ മൂ​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. തീ​യ​തി മാ​ത്ര​മ​ല്ല ശൈ​ല​ജ​യു​ടെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യു​മ​ട​ക്കം വ​ണ്ടി ന​മ്പ​ര്‍ അ​ക്കം തെ​റ്റാ​തെ രം​ഗ​നാ​ഥ് എ​ന്ന 18 വ​യ​സു​കാ​ര​ന്‍ ഓ​ർ​ത്തെ​ടു​ത്തു പ​റ​യു​ക​യും ചെ​യ്തു.

ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ലെ ര​ണ്ടാ​മ​ത്തെ ബാ​ച്ചി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടി​യ കു​ട്ടി​യാ​ണ് രം​ഗ​നാ​ഥ്. സെ​ന്‍റ് മേ​രീ​സ് പ​ട്ടം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ നി​ന്നും പ്ല​സ് ടു ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ലെ​ത്തു​ന്ന​ത്.

സെ​ന്‍റ​റി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ സ​യ​ന്‍​ഷ്യ​യി​ല്‍ പ​രി​ശീ​ല​നം നേ​ടി വ​രി​ക​യാ​ണ്. ഡോ. ​വി.​എം. നി​ഷ ആ​ണ് പ​രി​ശീ​ല​ക. കി​ന്‍​ഫ്ര മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് കോ​ശി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മാ​ജി​ക് അ​ക്കാ​ദ​മി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ടു​ത്തു.