സ്കൂ​ട്ട​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Sunday, August 14, 2022 1:21 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ വീ​ര​ളം രാ​ജ് വി​ഹാ​റി​ൽ ര​മ (53) യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ന​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ലം​കോ​ട് ഭാ​ഗ​ത്തു നി​ന്നും വ​ന്ന സ്കൂ​ട്ട​ർ ആ​ണ് ഇ​ടി​ച്ച​ത്. സ്കൂ​ട്ട​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വീ​ട്ട​മ്മ​യെ കിം​സ് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ക്കു​ക​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ചെ​യ്തു. കഴിഞ്ഞദിവസം രാ​വി​ലെ​യോ​ടെയാണ് മ​ര​ണം.