മെ​ഡി​ക്ക​ൽ കോ​ള​ജ് ഫ്ലൈ ​ഓ​വ​ർ നാ​ളെ നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Sunday, August 14, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം : മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​മ​ഗ്ര വി​ക​സ​ന മാ​സ്റ്റ​ർ പ്ലാ​ൻ മു​ഖേ​ന പൂ​ർ​ത്തി​യാ​യ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന വ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടേ​യും ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തി​ലൂ​ടെ സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി 717.29 കോ​ടി രൂ​പ​യു​ടെ മാ​സ്റ്റ​ർ പ്ലാ​നാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി 58 കോ​ടി രൂ​പ​യു​ടെ ആ​ദ്യ​ഘ​ട്ട വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. റോ​ഡ് മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് 18.06 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ കാ​മ്പ​സി​ലു​ള്ള ആ​റു പ്ര​ധാ​ന റോ​ഡു​ക​ളു​ടേ​യും പാ​ല​ത്തി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർത്തി​യാ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ലെ യാ​ത്രാ​ക്ലേ​ശം ഇ​തോ​ടെ വ​ലി​യ അ​ള​വു​വ​രെ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​മെ​ഡി​ക്ക​ൽ കോ​ള​ജ് കു​മാ​ര​പു​രം റോ​ഡി​ൽ മെ​ൻ​സ് ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്ത് നി​ന്നും എ​സ്എ​ടി ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്ത് എ​ത്തി​ച്ചേ​രു​ന്ന​താ​ണ് മേ​ൽ​പാ​ലം. ഈ ​ഫ്ലൈ ഓ​വ​ർ വ​രു​ന്ന​തോ​ടു​കൂ​ടി കു​മാ​ര​പു​രം ഭാ​ഗ​ത്തേ​ക്ക് കാ​മ്പ​സി​ൽ നി​ന്നും പു​തി​യ​യൊ​രു പാ​ത തു​റ​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തോ​ടെ കാ​മ്പ​സി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​ര​ക്കേ​റി​യ അ​ത്യാ​ഹി​ത​വി​ഭാ​ഗം പാ​ത ഒ​ഴി​വാ​ക്കി സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നു വ​ഴി​യൊ​രു​ക്കും. 96 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

12 മീ​റ്റ​റാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ വീ​തി. ഇ​ന്ത്യ​യി​ൽ അ​പൂ​ർ​വ​മാ​യി​ട്ടു​ള്ള ജോ​യി​ന്‍റ് ഫ്രീ ​മേ​ൽ​പ്പാ​ല​മാ​ണി​ത്. യൂ​ണീ​ഫോം സ്ലോ​പ്പി​ലാ​ണ് മേ​ൽ​പ്പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​എ​സ്എ​ടി ആ​ശു​പ​ത്രി, ശ്രീ​ചി​ത്ര, ആ​ർ​സി​സി, മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്ലോ​ക്ക്, പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ്, സി​ഡി​സി, പി​ഐ​പി​എം​എ​സ്, ഹോ​സ്റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ക്കി​ൽ​പ്പെ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ഫ്ലൈ ​ഓ​വ​റി​ലൂ​ടെ കാ​ന്പ​സി​ലെ​ത്താം.