ഗ​സ്റ്റ് ഫാ​ക്ക​ല്‍​റ്റി നി​യ​മ​നം
Monday, August 15, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൂ​ജ​പ്പു​ര സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സ് ഫോ​ര്‍ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സി​ലേ​ക്ക് ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളെ ബു​ക്ക് ബൈ​ന്‍​ഡിം​ഗ് കോ​ഴ്സ് പ​ഠി​പ്പി​ക്കു​ന്ന​തി​ന് ഗ​സ്റ്റ് ഫാ​ക്ക​ല്‍​റ്റി​യെ ആ​വ​ശ്യ​മു​ണ്ട്.
പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി​യി​ലു​ള്ള ഡി​പ്ലോ​മ / ബു​ക്ക് ബൈ​ന്‍​ഡിം​ഗി​ല്‍ കെ​ജി​ടി​ഇ അ​ല്ലെ​ങ്കി​ല്‍ എ​ന്‍​ജി​ടി​ഇ ലോ​വ​ര്‍, വി​എ​ച്ച്എ​സ്‌​സി വി​ത്ത് പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ യോ​ഗ്യ​ത​യും പ്ര​വ​ര്‍​ത്തി പ​രി​ച​യ​വു​മു​ള്ള​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ക്സ​ല​ന്‍​സ് ആ​ന്‍​ഡ് ഡി​സ​ബി​ലി​റ്റി സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് അ​റി​യി​ച്ചു.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡേ​റ്റ​യും, യോ​ഗ്യ​ത, മു​ന്‍​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ്, സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ക്സ​ല​ന്‍​സ് ആ​ന്‍​ഡ് ഡി​സ​ബി​ലി​റ്റി സ്റ്റ​ഡീ​സ്, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം 695012 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ : 0471 2345627, 8289827857.