എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി ര​ണ്ടു പേ​ർ പിടിയിൽ
Tuesday, August 16, 2022 11:29 PM IST
ക​ഴ​ക്കൂ​ട്ടം : മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി ര​ണ്ട്പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട കൂ​ട​ൽ നെ​ടു​മ​ൺ​കാ​വ്മു​റി ക​രു​ണാ​ല​യ​ത്തി​ൽ അ​മ​ൽ വി​നാ​യ​ക് (26) എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും ക​ഴ​ക്കൂ​ട്ടം നെ​ട്ട​യ​ക്കോ​ണം അ​വി​ട്ടം അ​പ്പാ​ർ​ട്ടു​മെ​ൻ​രി​ൽ അ​നീ​ഷ് ദേ​വ് (37) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴ​ക്കൂ​ട്ട​ത്തെ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഇ​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.​നെ​ട്ട​യ​ക്കോ​ണ​ത്തെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​രു​ന്നി​ന​ത്തി​ൽ​പ്പെ​ട്ട എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.