ജ​പ​മാ​ല പ​ദ​യാ​ത്ര ന​ട​ത്തി
Tuesday, August 16, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: വ്ലാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം ലാ​റ്റി​ൻ നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത സ​മി​തി​യും കെ​സി​വൈ​എം വ്ലാ​ത്താ​ങ്ക​ര ഫൊ​റോ​ന സ​മി​തി​യും സം​യു​ക്ത​മാ​യി ജ​പ​മാ​ല പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഉ​ദി​യ​ൻ​കു​ള​ങ്ങ​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നും വ്ലാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ​ദ​യാ​ത്ര​യി​ൽ രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ നി​ന്നും നാ​നൂ​റി​ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു. കെ​സി​വൈ​എം നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ഡ​യ​റ​ക്ട​ർ​ഫാ. റോ​ബി​ൻ സി. ​പീ​റ്റ​ർ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജെ.​ആ​ർ.​അ​നൂ​പ് പാ​ലി​യോ​ട്, രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി​ൻ ദാ​സ് കാ​ട്ടാ​ക്ക​ട,രൂ​പ​ത സെ​ക്ര​ട്ട​റി സു​സ്മി​ൻ സെ​ബാ​സ്റ്റ്യ​ൻ, രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു ദാ​സ്, രൂ​പ​ത ട്ര​ഷ​റ​ർ ജെ.​എ​സ്.​സ​ജു , സി​ൻ​ഡി​ക്ക​റ്റ് മെ​മ്പ​ർ ജോ​ജി, വ്ലാ​ത്താ​ങ്ക​ര ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ്, വ്ലാ​ത്താ​ങ്ക​ര ഫൊ​റോ​നാ ആ​നി​മേ​റ്റ​ർ സു​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.