സൗ​ത്ത് സോ​ൺ സ​ഹോ​ദ​യ അ​ക്കാ​ദ​മി​ക്ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Tuesday, August 16, 2022 11:29 PM IST
ശ്രീ​കാ​ര്യം: സൗ​ത്ത് സോ​ൺ സ​ഹോ​ദ​യ കോം​പ്ല​ക്സ് സം​ഘ​ടി​പ്പി​ച്ച അ​ക്കാ​ദ​മി​ക്ക് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര വി​ത​ര​ണം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​കാ​ര്യം ലൊ​യോ​ള സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​ബി​എ​സ്ഇ പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മി​ക​ച്ച വി​ജ​യം നേ​ടി​യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. നാ​ല്പ​ത്തി ഒ​ന്ന് സ്കൂ​ളു​ക​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.
സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ഭി​ന​വ് കെ.​ന​വി​ൻ (ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ നാ​ലാ​ഞ്ചി​റ), ര​ണ്ടാം റാ​ങ്ക് നേ​ടി​യ നേ​ഹ അ​നൂ​പ് (ശാ​ന്തി നി​കേ​ത​ൻ സ്കൂ​ൾ വി​ള​പ്പി​ൽ), മൂ​ന്നാം റാ​ങ്ക് നേ​ടി​യ ക​ല്യാ​ണി നാ​യ​ർ (ശാ​ന്തി നി​കേ​ത​ൻ സ്കൂ​ൾ, വി​ള​പ്പി​ൽ), സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എം.​ഗൗ​രി (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ, സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കൊ​ടു​ങ്ങാ​നൂ​ർ)
ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ക്സ മെ​റി​ൻ (സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ മു​ക്കോ​ല​യ്ക്ക​ൽ), ആ​മി ഹ​ന്ന ബി​നു (സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ മു​ക്കോ​ല​യ്ക്ക​ൽ), കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ജ്യോ​തി​ക അ​നി​ൽ (ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ നാ​ലാ​ഞ്ചി​റ) എ​ന്നി​വ​ർ​ക്കും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഷാ​നാ ര​ഞ്ജി​ത്ത് (ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ),ഡോ. ​എ.​നി​ർ​മ​ല (ശാ​ന്തി​നി​കേ​ത​ൻ വി​ള​പ്പി​ൽ), സു​നി​ൽ ചാ​ക്കോ (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ), വ​ർ​ഗീ​സ് സാ​മു​വ​ൽ (സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ) എ​ന്നി​വ​ർ​ക്കും ഗ​വ​ർ​ണ​ർ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ ടോ​പ്പേ​ഴ്സി​നും, സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ഓ​രോ​വി​ഷ​യ​ത്തി​നും ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും​അ​ധ്യാ​പ​ക​ർ​ക്കും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സൗ​ത്ത് സോ​ൺ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​നോ പ​ട്ട​ർ​ക്ക​ളം അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ലൊ​യോ​ള സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​റോ​യ് അ​ല​സ് എ​സ്ജെ, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഡോ. ​എ.​നി​ർ​മ്മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.