പ​ട്ടം സെ​ന്‍റ് മേ​രീ​സി​ൽ ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു
Thursday, August 18, 2022 12:00 AM IST
പ​ട്ടം: ചി​ങ്ങ​പ്പു​ല​രി​യി​ൽ നി​റ​പ​റ​യും നി​ല​വി​ള​ക്കും ഓ​ണ​പ്പു​ട​വ​യും ഫ​ലം കൊ​ണ്ട് ക​ണി ഒ​രു​ക്കി​യും ഏ​റ്റ​വും മി​ക​ച്ച ഗ്രാ​മീ​ണ ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചും പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​തൃ​ക​യാ​യി. സ്കൂ​ളി​ലെ മ​ല​യാ​ളം ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​റ​പ​റ​യും നി​ല​വി​ള​ക്കും ഓ​ണ​പ്പു​ട​വ​യും ഫ​ല​ങ്ങ​ളു​ടെ ക​ണി​യും ഒ​രു​ക്കി. ഓ​ണ​പ്പാ​ട്ടു​ക​ളും നാ​ട​ൻ​പാ​ട്ടു​ക​ളും കൃ​ഷി പാ​ട്ടു​ക​ളും കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഗ്രാ​മീ​ണ ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ശ്രീ​കാ​ര്യം സെ​ൽ​വ​രാ​ജി​നെ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി. ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ ഗീ​വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത്, മ​ല​യാ​ളം ക്ല​ബ്ബ് ക​ൺ​വീ​ന​ർ സു​ജ വി. ​തോ​മ​സ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി മോ​ൻ, മ​നോ​ജ് എ​ബ്ര​ഹാം, ഡെ​യ്സി ഡാ​നി​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.