പൊ​തു​പ്ര​വ​ർ​ത്ത​ക​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
Thursday, August 18, 2022 12:00 AM IST
നെ​ടു​മ​ങ്ങാ​ട് : പൊ​തു​പ്ര​വ​ർ​ത്ത​ക​നായ അബ്ദുൾ ഹസനെ ത​ല​യി​ൽ ക​മ്പി വ​ടി​കൊ​ണ്ട​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​ന​വൂ​ർ മേ​ലെ ക​ല്ലി​യോ​ട് അ​ൻ​സ​ർ മ​ൻ​സി​ലി​ൽ ശെ​ന്തി​ൽ എ​ന്ന് വി​ളി​ക്കു​ന്ന അ​ൻ​സാ​രി (34) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി മ​ദ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തു ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ന​വൂ​ർ ജ​ഗ്ഷ​നി​ൽ വ​ച്ചു അബ്ദുൾ ഹസനെ ക​മ്പി​ക്കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച​ത്. പ്ര​തി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും റൗ​ഡി ലി​സ്റ്റി​ലെ പേ​രു​കാ​ര​നു​മാ​ണ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം മ​റ്റ് ആ​റു കേ​സു​ക​ൾ കൂ​ടി ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ലു​ണ്ട്. ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ, സി​ഐ സ​തീ​ഷ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ സൂ​ര്യ, റോ​ജോ​മോ​ൻ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.