സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി പ്ര​തി​പ​ക്ഷ​ നേ​താ​വ് എ​ത്തി
Friday, August 19, 2022 12:04 AM IST
വി​ഴി​ഞ്ഞം: അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടു​ന്ന തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സ​മ​ര​പ​ന്ത​ലി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ എ​ത്തി. 22ന് ​ചേ​രു​ന്ന നി​യ​മ​സ​ഭ​യി​ൽ ആ​ദ്യം കൊ​ണ്ടു വ​രു​ന്ന വി​ഷ​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ങ്ക​ട​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നി​വൃ​ത്തി​കേ​ട് കൊ​ണ്ടാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്. അ​ത് ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​ര​ത്തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ സ​മ​ര​വേ​ദി​യി​ൽ ഒ​രു വി​ഭാ​ഗം പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ തി​രി​ഞ്ഞു. രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ച​പ്പോ​ഴാ​യി​രു​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു വി​ഭാ​ഗം വാ​ഗ്വാ​ദം ന​ട​ത്തി​യ​ത്. വൈ​ദി​ക​ർ ഇ​ട​പെ​ട്ട് ഇ​വ​രെ പി​ന്തി​രി​പ്പി​ച്ചു. സ​തീ​ശ​ൻ ഉ​ട​ൻ ത​ന്നെ മ​ട​ങ്ങു​ക​യും ചെ​യ്തു.