വി​തു​ര​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ഴി​മു​ട്ടു​ന്നു; ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വു​മാ​യി കോ​ൺ​ഗ്ര​സ്
Friday, August 19, 2022 12:06 AM IST
വി​തു​ര : വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ഴി​മു​ട്ടു​ന്നു​വെ​ന്നാ​രോ​പി​ച്ചു കോ​ൺ​ഗ്ര​സ് ആ​ന​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജാ​ഥ ന​ട​ത്തി. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ ആ​യി​രി​ക്കെ തു​ട​ക്കം കു​റി​ച്ച പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ല്ലാം ഇ​പ്പോ​ൾ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്നും ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ സ്ഥ​ലം എം​എ​ൽ​എ​യും സ​ർ​ക്കാ​രും അ​നാ​സ്ഥ കാ​ട്ടു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. 30 കോ​ടി ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ന​വീ​ക​ര​ണം ന​ട​ക്കേ​ണ്ട തേ​വി​യോ​ട് ഐ​സ​ർ ബോ​ണ​ക്കാ​ട് റോ​ഡ് നി​ർ​മാ​ണം മാ​സ​ങ്ങ​ളാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ഒ​ഴി​വാ​ക്കി, പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു വ​ർ​ഷം ഒ​ന്നാ​യി​ട്ടും അ​വി​ടേ​ക്കു മാ​റാ​ൻ ക​ഴി​യാ​തെ ഇ​ഴ​ജ​ന്തു​ക്ക​ളും കാ​ട്ടു​വ​ള്ളി​ക​ളും പ​ട​ർ​ന്നു ക​യ​റു​ന്ന അ​വ​സ്ഥ​യി​ലാ​യി. മ​ല​യോ​ര ഡി​പ്പോ​യാ​യ വി​തു​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യെ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​യി ത​രം​താ​ഴ്ത്തി ഡി​പ്പോ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കി.

ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഗു​രു​ത​ര​മാ​യി തു​ട​രു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട​വ​ർ കാ​ണി​ക്കു​ന്ന നി​സം​ഗ​ത​യി​ലും അ​നാ​സ്ഥ​യി​ലും പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ടും വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് കോ​ൺ​ഗ്ര​സ് ആ​ന​പ്പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ആ​ന​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഥ ന​ട​ത്തി​യ​ത്.

പേ​ര​യം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മാ​ണം നി​ല​ച്ച തേ​വി​യോ​ട് ബോ​ണ​ക്കാ​ട് റോ​ഡി​ലൂ​ടെ ന​ട​ത്തി​യ ജാ​ഥ തേ​വി​യോ​ട് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി അം​ഗ​ങ്ങ​ളാ​യ എ​സ്. കു​മാ​ര​പി​ള്ള, വി. ​അ​നി​രു​ദ്ധ​ൻ നാ​യ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ഉ​ദ​യ​കു​മാ​ർ, ഒ. ​ശ​കു​ന്ത​ള, വി​തു​ര തു​ള​സി, നേ​താ​ക്ക​ളാ​യ ക​ല്ലാ​ർ മു​ര​ളി, ലേ​ഖ കൃ​ഷ്ണ​കു​മാ​ർ, ബി.​എ​ൽ. മോ​ഹ​ന​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ എ​സ്.​നാ​യ​ർ, ബി. ​അം​ബി​ക, സി. ​ഷാ​ജി, എ​ൻ. മ​ണി​ക​ണ്ഠ​ൻ, ഡി. ​ജ​യ​കു​മാ​ർ, മ​ണ്ണ​റ വി​ജ​യ​ൻ, റോ​ബി​ൻ​സ​ൺ, ടി. ​മ​ധു, ശ്രീ​നി​വാ​സ​ൻ പി​ള്ള, സു​രേ​ഷ് മേ​മ​ല, തു​ള​സി അ​മ്മാ​ൾ, പി.​എ​സ്. അ​ജീ​ഷ്നാ​ഥ്, വി.​എ​സ്. അ​നീ​ഷ്, ല​ത​കു​മാ​രി, ബി​നു​കു​മാ​ർ, സു​ധി​ൻ, മ​ഞ്ജു​ള, ജെ​യി​ൻ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.