ആ​റ്റി​ങ്ങ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ല്ലേ​റ്; ഡ്രൈവർക്ക് പ​രി​ക്ക്
Saturday, September 24, 2022 12:10 AM IST
ആ​റ്റി​ങ്ങ​ൽ: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ​ക്ക് നേ​രെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പി​എ​ഫ്ഐ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ൽ ആ​റ്റി​ങ്ങ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ല്ലേ​റ്. ദേ​ശീ​യ​പാ​ത​യി​ൽ മാ​മ​ത്ത് ഉ​ണ്ടാ​യ ക​ല്ലേ​റി​ൽ ബ​സി​ന്‍റെ ഡ്രൈ​വ​ർ ക​വ​ല​യൂ​ർ സ്വ​ദേ​ശി ആ​ർ. ബാ​ജി​ക്ക് പ​രു​ക്കേ​റ്റു. ക​ട ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ന്നു. കെ​എ​സ്ആ​ർ​ടി​സി പ​കു​തി​യോ​ളം സ​ർ​വീ​സു​ക​ൾ ന​ട​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ദേ​ശീ​യ​പാ​ത​യി​ൽ മാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​ന് നേ​രെ​യാ​ണ് ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ഗ്ലാ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഡ്രൈ​വ​ർ ബാ​ജി​ക്ക് ഗ്ലാ​സ് ചി​ല്ല് കൊ​ണ്ട് പ​രു​ക്കേ​റ്റു.
ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ൽ നി​ന്നും രാ​വി​ലെ പ​തി​വ് പോ​ലെ എ​ല്ലാ സ​ർ​വീ​സു​ക​ളും കെ​എ​സ്അ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ക​ല്ലേ​റി​നു ശേ​ഷം പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ കോ​ൺ​വോ​യ് അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് പു​നഃ​ക്ര​മീ​ക​രി​ച്ചു. 39 സ​ർ​വീ​സു​ക​ളാ​ണ് ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ൽ നി​ന്നും ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളും ന​ട​ത്തി​യ​ത്.
ആ​റ്റി​ങ്ങ​ൽ, ചി​റ​യി​ൻ​കീ​ഴ്, ക​ല്ല​മ്പ​ലം ഭാ​ഗ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഓ​ട്ടോ, ടാ​ക്സി​ക​ളും നി​ര​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പെ​ടെ ക​ട​ക​ൾ അ​ട​ഞ്ഞു കി​ട​ന്നു. ആ​റ്റി​ങ്ങ​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ അ​മ്പ​ത് ശ​ത​മാ​നം പേ​ർ ജോ​ലി​ക്ക് ക​യ​റി. ന​ഗ​ര​ത്തി​ലെ ഇ​ത​ര സ​ർ​ക്കാ​ർ ക​ര്യ​ല​യ​ങ്ങ​ളി​ൽ ഹാ​ജ​ർ​നി​ല വ​ള​രെ കു​റ​വ് ആ​യി​രു​ന്നു. പൊ​തു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ന്നു.