കർഷക സംഘം ജില്ലാ സമ്മേളനം: ഉത്പന്നങ്ങൾ ശേഖരിച്ചു
1224056
Saturday, September 24, 2022 12:13 AM IST
നെടുമങ്ങാട്: കർഷകസംഘം ജില്ലാ സമ്മേളനത്തിനാവശ്യമായ ഉത്പന്നങ്ങൾ നെടുമങ്ങാട് ഏരിയയിലെ ഒൻപത് കമ്മിറ്റികൾ സ്വരൂപിച്ചത് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ലോക്കൽ കേന്ദ്രങ്ങളിൽ എത്തി ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി ആർ. മധു, പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ, ഫുഡ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ശേഖരിച്ച ഉത്പന്നങ്ങൾ സംഘാടക സമിതിക്കു വേണ്ടി ചെയർമാൻ അഡ്വ. ആർ. ജയദേവൻ പി.എസ്. പ്രശാന്തിൽ നിന്നും ഏറ്റുവാങ്ങി.
അഗ്രി ഫെസ്റ്റ് നഗറിൽ നൂറ്റി അൻപതോളം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. നഗരസഭ ചെയർപേഴ്സൺ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടക്കമുള്ളവർ തിരുവാതിരയിൽ പങ്കാളിയായി.
കാട്ടാക്കടയിൽ നിന്നും ഐ.ബി. സതീഷ് എംഎൽഎയുടെ നേതൃത്വത്തിലുള്ള കൊടിമര ജാഥയും കഴക്കൂട്ടത്ത് നിന്ന് എം. ജലീലിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും നെടുമങ്ങാട് ഏരിയയിലെ ഒൻപത് സ്മൃതി കുടീരങ്ങളിൽ നിന്നുമുള്ള ഒൻപത് ദീപശിഖാ റാലികളും നെടുമങ്ങാട് ചന്തമുക്കിൽ സംഗമിച്ച് സമ്മേളന നഗറിൽ എത്തിച്ചേർന്നു. തുടർന്ന് സമ്മേളന നഗറിൽ ദീപശിഖ തെളിയിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.