സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തൽ വാർഷികം 26ന്
1224059
Saturday, September 24, 2022 12:13 AM IST
തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 112-ാം വാർഷിക ദിനാചരണം സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുമെന്നു ജനറൽ സെക്രട്ടറി തന്പാനൂർ രവി അറിയിച്ചു.
26ന് രാവിലെ എട്ടിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തിൽ പുഷ്പാർച്ചന സംഘടിപ്പിക്കും. പുഷ്പാർച്ചനയിലും അനുസ്മരണ ചടങ്ങുകളിലും സ്വാതന്ത്ര്യ സമരസേനാനികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുക്കും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശമായ നെയ്യാറ്റിൻകരയിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.