ല​ഹ​രി​ക്കെ​തി​രെ ജ​ന​കീ​യ ക​വ​ചം
Saturday, September 24, 2022 11:40 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : ഡി​വൈ​എ​ഫ്ഐ നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ൺ മേ​ഖ​ല ക​മ്മി​റ്റി ല​ഹ​രി​ക്കെ​തി​രെ സം​ഘ​ടി​പ്പി​ച്ച ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​ര​ണ​വും പൊ​തു​യോ​ഗ​വും ന​ഗ​ര​സ​ഭ വി​ക​സ​ന കാ​ര്യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡി​വൈ​എ​ഫ്ഐ ടൗ​ൺ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​മ​ല്‍ അ​ധ്യ​ക്ഷ​നാ​യി.