വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങള്‍
1224311
Saturday, September 24, 2022 11:40 PM IST
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ പിടിപി നഗറിലെ ജില്ലാ വന വിജ്ഞാപന കേന്ദ്രത്തില്‍ നടക്കും. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, മത്സരങ്ങള്‍ ഉണ്ടാകും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ് , വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങള്‍ എന്നിവ നടത്തും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്കൂള്‍,കോളജ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം മത്സര ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് ജില്ലാ വന വിജ്ഞാപന കേന്ദ്രത്തില്‍ എത്തണം. ഒരു സ്ഥാപനത്തില്‍ നിന്നു രണ്ടു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരവിജയികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ഫോണ്‍ 0471 2360462, 9447979135.