കഞ്ചാവുമായി യുവാവ് പിടിയിൽ
1224321
Saturday, September 24, 2022 11:43 PM IST
കിളിമാനൂർ : സ്കൂള്‍,കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.കിളിമാനൂർ, കാനാറ ചരുവിളപുത്തൻ വീട്ടിൽ അൻഷാദ് (26) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി എട്ടിന് കാനാറ വാട്ടർടാങ്ക് ജംഗ്ഷനു സമീപമുള്ള ഇടറോഡിൽ വച്ചാണ് പ്രതി പിടിയിലായത്.കിളിമാനൂർ മേഖലകളിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചായിരുന്നു യുവാവ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്രതിയില്‍ നിന്നും ചെറിയ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 19.49 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഒരുമാസമായി പ്രതി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.ഇയാളുടെ കൈയിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെയും പതിവായി കഞ്ചാവ് വാങ്ങുന്നവരെയും ഉടനെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്ഐ. വിജിത്ത് കെ.നായർ,എഎസ്ഐ ഷാജു,എസ്സിപിഒ മാരായ മഹേഷ്,ബിനു,ഷാഡോ ടീം അംഗങ്ങളായ ഷിജു,അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.