കൃഷി പ്രമേയമാക്കിയെടുത്ത വെള്ളരിക്കാപട്ടണം തിയറ്ററിലെത്തി
1224322
Saturday, September 24, 2022 11:43 PM IST
തിരുവനന്തപുരം: കൃഷി പ്രമേയമാക്കിയെടുത്ത സിനിമയായ വെള്ളരിക്കാപട്ടണം തിയറ്ററിലെത്തി. ഒരു കൂട്ടംചെറുപ്പക്കാർ കൃഷിയിലേക്കിറങ്ങി കൃഷി പരാജയപ്പെടുകയും പിന്നീട് വിജയിക്കുന്നതുമാണ് പ്രമേയം. കൃഷി എന്ന പ്രമേയം വിഷയമാക്കാൻ കഴിഞ്ഞതാണ് സിനിമയുടെ വിജയമെന്ന് ഡയറക്ടർ മനീഷ്കുറുപ്പ് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു.കഞ്ചാവും മദ്യവുമായി ആടിതിമർക്കുന്ന സിനിമയെടുക്കുന്പോൾ സിനിമ കണ്ടിറങ്ങുന്നവർ ജീവിതത്തിലേക്കുകൂടി അത് പകർത്തുന്ന ദയനീയ അവസ്ഥയാണ് സമൂഹത്തിലുള്ളതെന്ന് ഡയറക്ടർ പറഞ്ഞു.
യൂട്യൂബിൽ പാട്ട് ഇറങ്ങിയപ്പോൾതന്നെ ഹിറ്റായിരുന്നു. തിയറ്ററിലും സിനിമ വിജയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആറു മുതൽ 10 കോടി മുടക്കി വന്പൻ സിനിമകളെടുക്കുന്പോൾ 65 ലക്ഷം രൂപ മാത്രം മുടക്കിയാണ് ഈ സിനിമയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.ടോണി, സിജിമോന, ജാൻവി, എം.ആർ. ഗോപകുമാർ, ഗൗരി ഗോപിക, ബിജു സോപാനം തുടങ്ങിയവരും മുഖാമുഖത്തിൽ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.