അപേക്ഷ ക്ഷണിച്ചു
1224326
Saturday, September 24, 2022 11:43 PM IST
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തരം തീര മൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് മുതല്‍ അഞ്ച് വരെ വനിതകള്‍ അടങ്ങുന്ന സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.
അപേക്ഷകര്‍ 20 നും 50 നും ഇടയില്‍ പ്രായമുള്ളവരാകണം. അപേക്ഷക എഫ്എഫ്ആര്എല്ലില് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായിരിക്കണം. അപേക്ഷകര്‍ തീരദേശ പഞ്ചായത്തുകളിലെ താമസക്കാരായിരിക്കണം. അപേക്ഷ ഫോമുകള്‍ ജില്ലയിലെ വിവിധ മത്സ്യ ഓഫീസുകളില്‍ നിന്നും ലഭിക്കും. 25 വരെ അതത് മത്സ്യഓഫീസുകളില് അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 9895332871.