ടി-20 ക്രിക്കറ്റ് ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്ത്
Sunday, September 25, 2022 11:34 PM IST
ടീ​മു​ക​ൾ​ക്ക് ഒ​രു​ക്കു​ന്ന​ത് ഓ​ജ​സ്യ ഭ​ക്ഷ​ണ​രീ​തി ;
രു​ചി​പ​ക​രാ​നാ​യി ക​രി​മീ​ൻ ക​റി​യും

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​രം വേ​ദി​യാ​കു​ന്പോ​ൾ ക​ളി​ക്കാ​ർ​ക്ക് വൈ​വി​ദ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീം ​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ത​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല​മാ​യ കോ​വ​ളം ലീ​ലാ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ത​ന​തു മ​ല​യാ​ളി ശൈ​ലി​യി​ൽ ച​ന്ദ​ന​ക്കു​റി​യി​ട്ട് മാ​ല​യ​ണി​യി​ച്ച് പൂ​ക്ക​ൾ വി​ത​റി​യാ​ണ് ടീ​മം​ഗ​ങ്ങ​ളെ ഹോ​ട്ട​ലി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. ടീ​മി​നാ​യി പാ​ശ്ചാ​ത്യ​സം​ഗീ​ത​പ​രി​പാ​ടി​യു​മൊ​രു​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ത​ന​തു ശൈ​ലി​യി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും വി​ദേ​ശി​യ രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും തീ​ൻ​മേ​ശ​യി​ൽ എ​ത്തും. ലീ​ലാ ഹോ​ട്ട​ലി​ന്‍റെ ഓ​ജ​സ്യ എ​ന്ന പ്ര​ത്യേ​ക ഭ​ക്ഷ​ണ​രീ​തി​യാ​ണ് ക​ളി​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഷെ​ഫ് പീ​യു​ഷ് മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക​രി​മീ​ൻ കൊ​ണ്ടു​ള്ള വി​ഭ​വ​മാ​യ ഫി​ഷ് നി​ർ​വാ​ണ എ​ന്ന ക​രി​മീ​ൻ​ക​റി​യും ത​യാ​റാ​ക്കു​ന്നു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി, ക​ള​രി​പ്പ​യ​റ്റ് തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് ഇ​ന്ത്യ​ൻ ടീം ​എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​രു ടീ​മു​ക​ൾ​ക്കും നാ​ളെ ഉ​ച്ച​യ്ക്ക് കേ​ര​ളാ സ​ദ്യ ഒ​രു​ക്കും.ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ക്യാ​പ​്റ്റൻ തെം​ബ ബൗ​മ​യു​ടെ​യും കോ​ച്ച് മാ​ർ​ക്ക് ബൗ​ച്ച​റു​ടെ​യും നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ടീ​മി​നെ വ ​കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജി​ത് രാ​ജേ​ന്ദ്ര​ൻ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് താ​മ​സ സ്ഥ​ല​മാ​യ കോ​വ​ളം ലീ​ലാ ഹോ​ട്ടി​ലേ​ക്ക് പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ എ​ട്ടു​വ​രെ ഇ​ന്ത്യ​ൻ ടീ​മും സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.