സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കമായി
Sunday, September 25, 2022 11:34 PM IST
കാട്ടാക്കട: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടാ​ക്ക​ട ശ​ശി ന​ഗ​റി​ൽ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, കെ.​എ​ൻ. ഗോ​പി​നാ​ഥ്, കെ.​ഒ. ഹ​ബീ​ബ്, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ, സി.​കെ. ഹ​രി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ്. മ​ധു​സൂ​ദ​ന​ൻ, ജോ​സ് ടി. ​ഏ​ബ്ര​ഹാം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​നം ഇ​ന്ന് അ​വ​സാ​നി​ക്കും.

ന​ദീ ദി​ന​ത്തി​ൽ ആ​ന​വ​ണ്ടി​യാ​ത്ര
പു​ഴ​യൊ​ഴു​കും പാ​ത​യി​ലൂ​ടെ

നെ​യ്യാ​റ്റി​ൻ​ക​ര: അ​ന്താ​രാ​ഷ്ട്ര ന​ദീ ദി​ന​ത്തി​ൽ പു​ഴ​യൊ​ഴു​കും പാ​ത​യി​ലൂ​ടെ എ​ന്ന പേ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ യാ​ത്ര ന​ട​ത്തി. ന​ദീ​സം​ര​ക്ഷ​ണം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ക്ല​സ്റ്റ​ർ ഓ​ഫീ​സ​ർ എ​സ്. മു​ഹ​മ്മ​ദ് ബ​ഷീ​ർ ന​ദീ​സം​ര​ക്ഷ​ണ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക​ര​മ​ന​യാ​റി​ന് മു​ന്നി​ൽ ന​ദീ​വ​ന്ദ​നം ന​ട​ത്തി​യ യാ​ത്രി​ക​ർ ക​ല്ല​ട​യാ​റി​ൻ തീ​ര​ത്ത് ന​ദീ​സം​ര​ക്ഷ​ണ സ​ദ​സ്‌ സം​ഘ​ടി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് മ​ൺ​ചെ​രാ​തു​ക​ളി​ൽ കൊ​ളു​ത്തി​യ ദീ​പ​ങ്ങ​ൾ ക​യ്യി​ലേ​ന്തി ന​ദീ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി. കെഎ​സ്ആ​ർടിസി ബ​ജ​റ്റ് ടൂ​റി​സം ക്ല​സ്റ്റ​ർ കോ-ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​കെ.​ര​ഞ്ജി​ത്ത് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.