നേമത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ചു
Sunday, September 25, 2022 11:36 PM IST
നേ​മം : കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി നേ​മം ഗ​വ. യു​പി​എ​സി​ൽ പ്ര​ശ്നോ​ത്ത​രി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ക്ലാ​സു​ക​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഭ​ഗ​ത് റൂ​ഫ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി.
ഹെ​ഡ് മാ​സ്റ്റ​ർ എ.​എ​സ്. മ​ൻ​സൂ​ർ, എം.​ആ​ർ. സൗ​മ്യ, അ​ധ്യാ​പ​ക​രാ​യ വി.​ആ​ർ. സി​ന്ധു, എം.​വി. അ​ഞ്ജു, പ്രി​യാ​കു​മാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ല​ഹ​രി സൃ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹി​ക വി​പ​ത്തു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പോ​സ്റ്റ​ർ ര​ച​ന, ല​ഹ​രി ഉ​പ​യോ​ഗ​വും ആ​രാ​ഗ്യ പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ​ര​ച​ന എ​ന്നി​വ​യും ന​ട​ത്തി.