വിതുര: തൊളിക്കോട്ടെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന ചണ്ണനിരവട്ടം സുകുമാരൻനായരെ അനുസ്മരിക്കാൻ തൊളിക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം പ്രസിഡന്റ് ചായം സുധാകരന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. എൻ.എസ്. ഹാഷിം, കെ.എൻ. അൻസർ, എച്ച്. പ്രതാപൻ, ഷഫീർ, ബി. മോഹനൻനായർ, അശോകൻ, കൊച്ചുമോഹനൻ, ഷൈൻ, ബിനു, സുധാകരൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ചായം ബാങ്ക് പ്രസിഡന്റ്, ചായം ദേവി ക്ഷേത്ര സെക്രട്ടറി, പഞ്ചായത്തംഗം, ചായം രാജീവ് ഗാന്ധി ആർട്സ് ക്ലബ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ച എൻ. ശശിധരൻനായരെ ഒൻപതാം ചരമവാർഷികത്തിൽ കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടേയും ചായം രാജീവ് ഗാന്ധി ആർട്സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരിച്ചു. ചായം സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിതുര ശശി ഉദ്ഘാടനം ചെയ്തു.
സി.എസ്. വിദ്യാസാഗർ, തോട്ടുമുക്ക് അൻസർ, മലയടി പുഷ്പാംഗദൻ, ഉവൈസ് ഖാൻ, മാങ്കാട് സുകുമാരൻ, ഷൈലജ ആർ. നായർ, ജി.ഡി. ഷിബുരാജ്, വിഷ്ണു ആനപ്പാറ, എസ്. കുമാരപിള്ള എന്നിവർ പ്രസംഗിച്ചു.