അ​ര്‍​ഹ​മാ​യ സ്മാ​ര​കം ഇ​പ്പോ​ഴും വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ മാ​ത്രം
Sunday, September 25, 2022 11:36 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
നെ​യ്യാ​റ്റി​ന്‍​ക​ര : തി​രു​വി​താം​കൂ​ര്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ നാ​ടു ക​ട​ത്ത​ലി​ന് ഇ​ന്ന് 112 വ​ര്‍​ഷം തി​ക​യു​ന്നു. ഭ​യ​കൗ​ടി​ല്യ ലോ​ഭ​ങ്ങ​ള്‍ വ​ള​ര്‍​ക്കി​ല്ലൊ​രു നാ​ടി​നെ എ​ന്ന് ഉ​ദ്ഘോ​ഷി​ച്ച ആ​ജീ​വ​നാ​ന്ത പ​ത്രാ​ധി​പ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ സ്മാ​ര​കം എ​ന്ന​ത് ഇ​പ്പോ​ഴും വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ മാ​ത്രം ബാ​ക്കി. സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ജ​ന​ന ച​ര​മ വാ​ര്‍​ഷി​ക​ദി​ന​ങ്ങ​ളി​ലും നാ​ടു ക​ട​ത്ത​ല്‍ നാ​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ച​ര​ണ​ങ്ങ​ള്‍ ഇ​ക്കു​റി​യും പ​തി​വ് തെ​റ്റി​ക്കാ​തെ തു​ട​രും.
1910 സെ​പ്റ്റം​ബ​ര്‍ 26 (ക​ന്നി പ​ത്ത്) നാ​ണ് സ്വ​ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യെ തി​രു​വി​താം​കൂ​റി​ല്‍ നി​ന്നും രാ​ജ​ശാ​സ​ന പ്ര​കാ​രം നാ​ടു ക​ട​ത്തി​യ​ത്. അ​ന്ന​ത്തെ തി​രു​വി​താം​കൂ​ര്‍ അ​തി​ര്‍​ത്തി​യാ​യ ആ​ര​ല്‍​വാ​യ്മൊ​ഴി​ക്ക് അ​പ്പു​റ​ത്തേ​ക്ക് അ​ദ്ദേ​ഹം നാ​ടു ക​ട​ത്ത​പ്പെ​ട്ട​പ്പോ​ള്‍ വി​ജ​യി​ച്ച​ത് ദി​വാ​ന്‍ രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ​യും കൂ​ട്ട​രു​ടെ​യും ഗൂ​ഢാ​ലോ​ച​ന​യാ​യി​രു​ന്നു. അ​ഴി​മ​തി​ക്കും അ​നീ​തി​ക്കു​മെ​തി​രേ അ​ക്ഷ​രം ആ​യു​ധ​മാ​ക്കി​യ രാ​മ​കൃ​ഷ്ണ​പി​ള്ള വ​ക്കം അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മൗ​ല​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ലൂ​ടെ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ മു​ഖ​പ്ര​സം​ഗം എ​ഴു​തി​യ​താ​ണ് ദി​വാ​നെ​യും കൂ​ട്ട​രെ​യും ചൊ​ടി​പ്പി​ച്ച​ത്.
മ​ല​യാ​ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കു​ല​പ​തി​യാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ന്തി​മ​നാ​ളു​ക​ള്‍ ക​ണ്ണൂ​രി​ലെ പ​യ്യ​ന്പ​ല​ത്താ​യി​രു​ന്നു. 1916 ല്‍ ​അ​ദ്ദേ​ഹം ഓ​ര്‍​മ്മ​യാ​യ​തും പ​യ്യ​ന്പ​ല​ത്തു ത​ന്നെ. വൃ​ത്താ​ന്ത പ​ത്ര​പ്ര​വ​ര്‍​ത്ത​നം അ​ട​ക്ക​മു​ള്ള നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വും ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യി​രു​ന്നു. മ​ഹാ​ത്മാ ഗാ​ന്ധി​യെ​യും കാ​റ​ല്‍ മാ​ര്‍​ക്സി​നെ​യും മ​ല​യാ​ള​ത്തി​ല്‍ ആ​ദ്യ​മാ​യി പു​സ്ത​ക​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഖ്യാ​തി​യും രാ​മ​കൃ​ഷ്ണ​പി​ള്ള​യ്ക്ക് സ്വ​ന്തം.
ജ​ന്മ​നാ​ടാ​യ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും ക​ര്‍​മ​രം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തും ഓ​രോ അ​ര്‍​ധ​കാ​യ പ്ര​തി​മ​ക​ളു​ണ്ടെ​ന്ന​ല്ലാ​തെ, പ്രോ​ജ്വ​ല​മാ​യ ആ ​പോ​രാ​ട്ട​ജീ​വി​ത​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്തു​ന്ന വി​ധ​ത്തി​ല്‍ യാ​തൊ​ന്നു​മി​ല്ലെ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​യ യാ​ഥാ​ര്‍​ഥ്യം.
പു​തു​ത​ല​മു​റ​യി​ലെ മാ​ധ്യ​മ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഈ ​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ക​ര്‍​ക്കും ഗു​ണ​ക​ര​മാ​കു​ന്ന വി​ധ​ത്തി​ല്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴാ​യി ഉ​യ​രു​ക​യും പ​രി​ഗ​ണി​ക്കാ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​ത് മാ​ത്രം മി​ച്ചം.