സ്വ​ദേ​ശാ​ഭി​മാ​നി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന്
Sunday, September 25, 2022 11:36 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യും നെ​യ്യാ​റ്റി​ന്‍​ക​ര കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം പ്ര​സ് ക്ല​ബും സം​യു​ക്ത​മാ​യി സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള നാ​ടു ക​ട​ത്ത​ല്‍ ദി​നം ഇ​ന്ന് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ആ​ച​രി​ക്കും.
സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ മാ​തൃ​ഗൃ​ഹ​മാ​യ അ​ര​ങ്ക​മു​ക​ള്‍ കൂ​ടി​ല്ലാ വീ​ടി​നു മു​ന്നി​ല്‍ നി​ന്നും വൈ​കു​ന്നേ​രം നാ​ലി​ന് അ​ക്ഷ​ര​ജ്വാ​ല പ്ര​യാ​ണം. ലിം​കാ ബു​ക്ക് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് ജേ​താ​വ് എ​സ്. ബാ​ഹു​ലേ​യ​ന്‍ ന​യി​ക്കും. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര എ​ന്‍​എ​പി​ടി അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. നെ​യ്യാ​റ്റി​ന്‍​ക​ര പ്ര​സ് ക്ല​ബ് അ​ങ്ക​ണ​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​രു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.
സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ല്‍ അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം ഏ​ര്‍​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാ​ര വി​ത​ര​ണം, കാ​ല്‍​നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ദ​രം, ന​ഗ​ര​സ​ഭ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം, മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ല്‍ നേ​ടി​യ​വ​ര്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​രം എ​ന്നി​വ​യും ന​ട​ക്കും.