സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം: നെ​ല്ല് ഏ​റ്റു​വാ​ങ്ങി
Sunday, September 25, 2022 11:37 PM IST
കി​ളി​മാ​നൂ​ർ: 30 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ളി​മാ​നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ക​ർ​ഷ​ക​സ​മി​തി കൃ​ഷി​ചെ​യ്ത നെ​ല്ല് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഏ​റ്റു​വാ​ങ്ങി. ജ​ന​കീ​യ ക​ർ​ഷ​ക സ​മി​തി ചെ​യ​ർ​മാ​ൻ വി. ​സോ​മ​രാ​ജ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ ബി.​എ​സ്. റെ​ജി, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. ധ​ന​പാ​ല​ൻ നാ​യ​ർ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ആ​ർ. ല​താ​ദേ​വി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എം റാ​ഫി, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ജി.​എ​ൽ. അ​ജീ​ഷ്, സ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സി​പി​ഐ​യി​ൽ ചേർന്നു

വി​തു​ര : ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൽ (എ​ൽ​ജെ​ഡി)​വി​തു​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി. ​ജോ​ണി​യും മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്, ട്രേ​ഡ് യൂ​ണി​യ​ൻ, എ​ച്ച്എം​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ബി. സു​നി​ൽ, ഷം​സു​ദീ​ൻ മ​ക്ക​യി​ൽ, ഷാ​ജി മൈ​ല​ക്കോ​ണം, എ​സ്. സ​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 50 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ എ​ൽ​ജെ​ഡി വി​തു​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് സി​പി​ഐ​യി​ൽ ചേ​ർ​ന്നു. സം​സ്ഥാ​ന സ​മ്മേ​ള​ന വി​തു​ര സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ൽ സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. റ​ഷീ​ദ് പ​താ​ക കൈ​മാ​റി പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ക​ല്ലാ​ർ അ​ജി​ൽ, മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ്, കെ. ​മ​നോ​ഹ​ര​ൻ​കാ​ണി, ഷ​മീം പു​ളി​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.