കേ​ബി​ൾ വ​യ​റു​ക​ൾ അ​പ​ക​ട​ കെ​ണി​യാ​കു​ന്നു
Sunday, September 25, 2022 11:37 PM IST
കാ​ട്ടാ​ക്ക​ട : റോ​ഡി​ന് മു​ക​ളി​ലൂ​ടെ കു​റു​കെ സ്ഥാ​പി​ച്ചി​ട്ടു​ള്ള കേ​ബി​ൾ വ​യ​റു​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. കാ​ട്ടാ​ക്ക​ട നെ​യ്യാ​റ്റി​ൻ​ക​ര റോ​ഡി​ൽ മ​ണ്ണ​ടി​ക്കോ​ണ​ത്തി​ന് സ​മീ​പ​മാ​ണ് കേ​ബി​ൾ വ​യ​റു​ക​ൾ താ​ഴ്ന്ന് കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ണ്ണ​ടി​ക്കോ​ണ​ത്തി​ന് സ​മീ​പ​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യും മാ​റ​ന​ല്ലൂ​രി​ലെ വ്യാ​പാ​രി​യു​മാ​യ പ്ര​ദീ​പി​ന്‍റെ ക​ഴു​ത്തി​ൽ താ​ഴ്ന്ന് കി​ട​ന്ന കേ​ബി​ൾ വ​യ​ർ ചു​റ്റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. വീ​ഴ്ച​യി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തു ക​ര​ണം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത്ത​രം കേ​ബി​ൾ വ​യ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള റോ​ഡു​ക​ളി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് അ​തി​ൽ കു​രു​ങ്ങി താ​ഴ്ന്നു കി​ട​ക്കു​ന്ന​ത്.