എസ്‌യുടിയിൽ ലോ​ക ഫാ​ര്‍​മ​സി​സ്റ്റ് ദി​നം ആ​ച​രി​ച്ചു
Monday, September 26, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ലോ​ക ഫാ​ര്‍​മ​സി​സ്റ്റ് ദി​നം ആ​ശു​പ​ത്രി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ര്‍​മ​സി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ആ​രോ​ഗ്യ സ​മ്പ​ന്ന​മാ​യ ഒ​രു ലോ​ക​ത്തെ സൃ​ഷ്ടി​ക്കു​ന്നെ​ന്നും അ​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ഫാ​ര്‍​മ​സി​സ്റ്റ് ദി​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. ക്ലി​നി​ക്ക​ല്‍ ഫാ​ര്‍​മ​ക്കോ​ള​ജി​സ്റ്റ് അ​ക്ഷ​യ ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ആ​ശു​പ​ത്രി​യി​ലെ മി​ക​ച്ച ഫാ​ര്‍​മ​സി​സ്റ്റി​നു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും ഫാ​ര്‍​മ​സി​സ്റ്റു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. ഫാ​ര്‍​മ​സി മാ​നേ​ജ​ര്‍ എ​സ്.​എം. ശ്രീ​ജി​ത്ത്, ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (സീ​നി​യ​ര്‍ വാ​സ്കു​ല​ര്‍ സ​ര്‍​ജ​ന്‍), മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് അ​നൂ​പ് ച​ന്ദ്ര​ന്‍ പൊ​തു​വാ​ള്‍, സി​എ​ല്‍​ഒ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പ​ര്‍​ച്ചേ​സ് മാ​നേ​ജ​ര്‍ അ​ജ​യ്ഘോ​ഷ്, എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ ദേ​വി​കൃ​ഷ്ണ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് റെ​യ്ച്ച​ല​മ്മ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.