ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ത​ല​സ്ഥാ​ന​ത്തു പോ​സ്റ്റ​ർ
Monday, September 26, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം : ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​രോ​പി​ച്ചു ജി​ല്ല​യി​ലെ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​സ്റ്റ​ർ. പാ​ർ​ട്ടി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി.​വി. രാ​ജേ​ഷ്, സി. ​ശി​വ​ൻ​കു​ട്ടി, എം. ​ഗ​ണേ​ശ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു പോ​സ്റ്റ​ർ പ​തി​പ്പി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തുന്നതി​നോട് അനുബന്ധിച്ചാണ് പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ പേ​രു രേ​ഖ​പ്പെ​ടു​ത്തി​യു​ള്ള പോ​സ്റ്റ​ർ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​നു പു​റ​മേ ഇം​ഗ്ലീ​ഷി​ലും പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ണ്ട്. സേ​വ് ബി​ജെ​പി​യു​ടെ പേ​രി​ലാ​ണു പോ​സ്റ്റ​ർ.
പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം മെ​ല്ലെ​യാ​ണു നീ​ങ്ങു​ന്ന​തെ​ന്നും നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​നേ​താ​ക്ക​ൾ അ​ഴി​മ​തി ന​ട​ത്തി സ്വ​ന്ത​മാ​യി വീ​ടു നി​ർ​മി​ക്കു​ക​യു​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൈ​ക്കാ​ട് സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളി​ലാ​ണു പോ​സ്റ്റ​ർ പ​തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഉ​ച്ച​യോ​ടെ ഈ ​പോ​സ്റ്റ​റു​ക​ൾ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടു നീ​ക്കം ചെ​യ്തു.