വെളിയന്നൂര്‍ ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി
1225003
Monday, September 26, 2022 11:37 PM IST
തിരുവനന്തപുരം: വെളിയന്നൂര്‍ ലിറ്റില്‍ ഫ്ളവര്‍ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ തിരുന്നാളിനു കൊടിയേറി. നെടുമങ്ങാട് ജില്ലാ വികാരി ഫാ. തോമസ് പ്രമോദ് ഒഐസി കൊടിയേറ്റുകയും തുടര്‍ന്ന് പെരുന്നാള്‍ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിക്കുകയും ചെയ്തു.
ഇന്ന് വൈകുന്നേരം 5.30ന് ജപമാല, സന്ധ്യാ നമസ്കാരം, ആറിന് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. നെടുമങ്ങാട് വൈദിക ജില്ല എംസിഎ ഡയറക്ടര്‍ ഫാ. ജേക്കബ് ഇടയലഴികത്ത് നേതൃത്വം നല്‍കും.
നാളെ മുതല്‍ 29 വരെ വൈകുന്നേരം 5.30ന് ജപമാല, സന്ധ്യാ നമസ്കാരം, ആറിന് കുടുംബ നവീകരണ ധ്യാനം എന്നിവ നടക്കും. വേറ്റിനാട് മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്ററിലെ ഫാ. അലോഷ്യസ് തെക്കേടത്ത് കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കും.
30ന് വൈകുന്നേരം 5.30ന് ജപമാല പ്രാര്‍ഥന, ആറിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഭക്തസംഘടനകളുടെ വാര്‍ഷികം എന്നിവ നടക്കും. നാലാഞ്ചിറ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം വികാരി ഫാ. മാത്യു പാറയ്ക്കല്‍ ഒഐസി കാര്‍മിത്വം വഹിക്കും.
ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 5.30ന് ജപമാല, സന്ധ്യാ നമസ്കാരം, നെടുമങ്ങാട് വൈദിക ജില്ല എംസിഎംഎഫ് ഡയറക്ടര്‍ ഫാ. ഡാനിയേല്‍ കല്ലില്‍ ഒഐസിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തിരുന്നാള്‍ റാസ എന്നിവ നടക്കും.
രണ്ടിന് രാവിലെ 10.30ന് പ്രഭാത പ്രാര്‍ഥന, 11ന് തിരുന്നാള്‍ കുര്‍ബാന, കൊടിയിറക്ക്, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ. ആബേല്‍ മാത്യു ഒഐസി അറിയിച്ചു.