ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകണം: സമരസമിതി
1225008
Monday, September 26, 2022 11:37 PM IST
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ മത്സ്യതൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് വലിയതുറ ഇടവക വികാരി ഫാ. ഇഗ്നേഷ്യസ് വിഴിഞ്ഞം സമരവേദിയിൽ ആവശ്യപ്പെട്ടു.
1. വലിയതുറയിൽ തീരശോഷണത്തിൽ വീട് നഷ്ടമായവർക്ക് മുട്ടത്തുറയിൽ എന്ന് വീടുവച്ച് നൽകും.
2. തീരശോഷണം പഠിക്കാൻ നിയോഗിച്ചത് ഏതു കമ്മിറ്റിയെയാണ്.
3. മണ്ണെണ്ണ സബ്സിഡി നൽകുന്നതിന് ആവശ്യപ്പെടാൻ നിയമസഭയിൽ പ്രമേയം എന്ന് പാസാക്കും. എത്ര സബ്സിഡി നൽകും. ഫയൽ നന്പർ പുറത്ത് വിടുക.
4 കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാൻ കഴിയാതെ തൊഴിൽ നഷ്ടമാകുന്നവർക്ക് മിനിമം വേതനം എന്നു മുതൽ നൽകും.
5. മുതലപ്പൊഴി നിർമാണത്തിലെ അശാസ്ത്രീയത കാരണം ചുഴിയുണ്ടാകുകയും മത്സ്യത്തൊഴിലാളി മരണം ഉണ്ടാകുകയും ചെയ്യുന്നതു പഠിക്കാൻ ഏതു കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്. തീരദേശത്തു നിന്ന് കമ്മിറ്റിയിൽ ആരെയൊക്കെ ഉൾപ്പെടുത്തി. അശാസ്ത്രീയത നീക്കാൻ എന്നു പണി തുടങ്ങും.
6. കടപ്പുറത്ത് വീട് നഷ്ടമായവർക്ക് മൂന്നു സെന്റ് ഭൂമിയും 750 ചതുരശ്രയടി വിസ്തീർണവുമുള്ള വീടും നിർമിക്കാനുള്ള നടപടി സംബന്ധിച്ച് ഫയൽ ഏതാണെന്നു വ്യക്തമാക്കാമോ.
7. വലിയതുറ ഗോഡൗണിൽ കഴിയുന്നവർക്ക് 5500 രൂപ വാടക കൊടുത്ത് മാറ്റി താമസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ എത്ര വലിയതുറക്കാരെ മാറ്റി പാർപ്പിച്ചു. ഇവർക്കായി വലിയതുറയിൽ എത്ര പേർക്ക് വീട് കണ്ടുപിടിച്ചു.
മന്ത്രി ആന്റണി രാജു ഉത്തരം
നൽകാനായി രണ്ടു ചോദ്യങ്ങൾ
1. വലിയതുറ സെന്റ് സേവ്യേഴ്സിനടുത്ത് നാലരയേക്കർ കളിക്കളം കടലെടുത്തു. സർക്കാർവകയായി നാലരയേക്കർ സ്ഥലം സെന്റ് സേവ്യേഴ്സിനടുത്ത് കിടക്കുന്നു. ഈ സ്ഥലം കളിക്കളമാക്കുമോ. അതോ മറ്റേതെങ്കിലും ആവശ്യത്തിനായി വക മാറ്റുമോ.
2. തീരശോഷണം പരിഹരിക്കാൻ ജിയോ ട്യൂബ് സ്ഥാപിക്കുന്നത് എന്ന് ആരംഭിക്കും. എന്ന് പൂർത്തിയാക്കും. എത്ര കിലോമീറ്ററിൽ സ്ഥാപിക്കും.