24 മണിക്കൂർ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി
1225315
Tuesday, September 27, 2022 11:21 PM IST
ആറ്റിങ്ങൽ: കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി 60 അടിയിലധികം താഴ്ചയുള്ള കിണറ്റിലേക്ക് വീണ യുവാവിനെ 24 മണിക്കൂറിനു ശേഷം രക്ഷിച്ച് കരയ്ക്കെത്തിച്ചു. ശിവഗിരി സ്വദേശി മനോജ് (42 ) ആണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ കിണറിനകത്ത് കിടന്ന് ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഇന്നലെ രാവിലെ ശബ്ദം കേട്ട അയൽവാസികളാണ് യുവാവിനെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്ന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി യുവാവിനെ പുറത്തെത്തിക്കുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് നിരീക്ഷണത്തിൽ കഴിയുകയാണ്.