ല​ഹ​രി​ക്കെ​തി​രേ "യോ​ദ്ധാ​വ്'; ജി​ല്ലാ​ത​ല ഉദ്ഘാടനം നടത്തി
Tuesday, September 27, 2022 11:46 PM IST
പേ​രൂ​ര്‍​ക്ക​ട: ല​ഹ​രി​ക്കെ​തി​രേ സി​റ്റി പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന യോ​ദ്ധാ​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
"ല​ഹ​രി​മു​ക്ത ത​ല​മു​റ​യ്ക്കാ​യി അ​ണി​ചേ​രാം, ക​രു​ത​ലാ​യി, കാ​വ​ലാ​യി ന​മു​ക്കു കൈ​കോ​ര്‍​ക്കാം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ണി​നി​ര​ത്തി ല​ഹ​രി​വി​രു​ദ്ധ മ​നു​ഷ്യ​ച്ച​ങ്ങ​ല​യും സം​ഘ​ടി​പ്പി​ച്ചു.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ്പ​ര്‍​ജ​ന്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി.
ഡി​സി​പി അ​ജി​ത്കു​മാ​ര്‍, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​നി​ല്‍​കു​മാ​ര്‍ മൊ​റൈ​സ്, സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജെ​റോം അ​ല്‍​ഫോ​ണ്‍​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ണ്‍ ഇ. ​ജ​യ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സ​ല​ര്‍ ഗാ​യ​ത്രി ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.