രോഹിതിനും കോഹ്ലിക്കും സ്ഞ്ജുവിനുമായി കൂറ്റന്‍ കട്ടൗട്ടുകൾ
1225666
Wednesday, September 28, 2022 11:24 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്തേയ്ക്ക് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്കും മുന്‍ നായകന് വിരാട് കോഹ്ലിക്കും സ്വാഗതമോതി വമ്പന്‍ കട്ടൗട്ടാണ് ഉയര്‍ന്നത്. മുഖ്യകവാടത്തിന്റെ ഇടതു വശത്തായാണ് ഇരുവരുടേയും കട്ടൗട്ട് സ്ഥാപിച്ചിരുന്നത്.
മലയാളികളുടെ സ്വന്തം സഞ്ജു ഇക്കുറി ടീമില്‍ ഇടം പിടിച്ചില്ലങ്കിലും കേരളീയര്‍ക്ക് സഞ്ജുവിനെ മറന്നൊരു ക്രിക്കറ്റില്ല. അതിനുദാഹരണമായിരുന്നു സ്റ്റേഡിയത്തിന്റെ കവാടത്തിന്റെ വലതുവശത്തായി ട്രോഫിയും കൈയിലേന്തി നിൽക്കുന്ന സഞ്ജുവിന്റെ കൂറ്റന്‍ ഫ്ലക്സ്.
മുന്‍ ക്യാപ്റ്റന്‍ ധോണിയുടേയും ചിത്രം ഏറെ പ്രാധാന്യത്തോടെ സ്റ്റേഡിയത്തിനു മുന്നില്‍ ഒരുക്കിയിരുന്നു. കാര്യവട്ടത്തെ മത്സരത്തെ ആവേശത്തോടെ വരവേല്‍ക്കുന്നതില്‍ മലയാളികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകരുമെത്തിയിരുന്നു. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരാണ് മത്സരം കാണാനായി കാര്യവട്ടത്ത് എത്തിയത്. മുഖ്യകവാടത്തില്‍ നിന്നും സ്റ്റേഡിയത്തിലേയ്ക്കുള്ള റോഡിനിരുവശവും ഉച്ചകഴിഞ്ഞതോടെക്രിക്കറ്റ് പ്രേമികളെക്കൊണ്ട് നിറഞ്ഞു.
ഇന്ത്യന്‍ ജഴ്സിയുടെ നിറമായ നീലമയമായിരുന്നു എങ്ങും. വൈകുന്നേരം നാലായതോടെ കായികപ്രേമികളുടെ ആവേശം സ്റ്റേഡിയം പരിസരത്ത് അലതല്ലി. താരങ്ങളെ നേരില്‍ കാണുന്നതിനായി ടീമംഗങ്ങള്‍ വരുന്ന ബസ് കാത്തു പൊരിവെയിലിലും നിരവധിപ്പേരാണ് റോഡിന് ഇരുവശവും കാത്തു നിന്നത്.
രാത്രി ഏഴിനാണ് മത്സരം ആരംഭിച്ചതെങ്കിലും 4.30 മുതല്‍ കാണികള്‍ക്ക് പ്രവേശനാനുമതി നല്‍കിയിരുന്നു. ആറിനുള്ളില്‍ തന്നെ മിക്ക ഇരിപ്പിടങ്ങളിലും ആരാധകരെക്കൊണ്ട് നിറഞ്ഞു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം ആതിഥേയത്വം വഹിച്ച ടി.-20 മത്സരം ആരാധകര്‍ നെഞ്ചിലേറ്റി.