നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ 15-ാം വാ​ർ​ഷി​കാ​ഘോ​ഷം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 30, 2022 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ന്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ളോ​ടെ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കി​ട​യി​ൽ രോ​ഗി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ അ​ട​ക്ക​മു​ള്ള ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന നിം​സ് മെ​ഡി​സി​റ്റി സ​ഞ്ച​രി​ക്കു​ന്ന​ത് വേ​റി​ട്ട വ​ഴി​യി​ലൂ​ടെ​യാ​ണെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്വ​ന്തം മു​ദ്ര പ​തി​പ്പി​ച്ച നിം​സ് കൂ​ടു​ത​ൽ വ​ള​ർ​ച്ച​യി​ലേ​ക്കു കു​തി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.
നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് മെ​ഡി​സി​റ്റി​യി​ൽ നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​വും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സൗ​ജ​ന്യ ക്ഷേ​മ പ​ദ്ധ​തി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന സൗ​ജ​ന്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ്പീ​ക്ക​ർ നി​ർ​വ​ഹി​ച്ചു. നിം​സ് മെ​ഡി​സി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ, ഒ​രു സം​രം​ഭ​ക​നും ല​ഭി​ക്കാ​ത്ത പി​ന്തു​ണ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ നാ​ട്ടു​കാ​ർ ത​നി​ക്കു ന​ൽ​കി​യ​തെ​ന്നു നിം​സ് മെ​ഡി​സി​റ്റി എം​ഡി എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.
സ്പെ​ഷ്യാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി, മെ​ഡി​ക്ക​ൽ കോ​ള​ജ്, നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് മെ​ഡി​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന ഗു​രു​ത​ര രോ​ഗി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മു​ള്ള സൗ​ജ​ന്യ ചി​കി​ത്സാ യാ​ത്ര പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​വ​ഹി​ച്ചു. നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ഹൃ​ദ്രോ​ഗ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥും ജി​ല്ല​യി​ലെ 100 പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ഥ​മ ശു​ശ്രു​ഷ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് പി.​പി. മു​കു​ന്ദ​നും നി​ർ​വ​ഹി​ച്ചു. കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ർ​മി​ക്കു​ന്ന ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ന്‍റെ താ​ൽ​പ​ര്യ പ​ത്രം എ​സ്ഐ പ്രോ​പ്പ​ർ​ട്ടീ​സ് എം​ഡി എ​സ്.​എ​ൻ. ര​ഘു​ച​ന്ദ്ര​ൻ നാ​യ​ർ​ക്കു നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ കൈ​മാ​റി. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, നിം​സ് ഹാ​ർ​ട് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​മ​ധു ശ്രീ​ധ​ര​ൻ, നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ഫ്രാ​ങ്ക്ലി​ൻ, നിം​സ് മെ​ഡി​സി​റ്റി എ​ക്സി​കു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശ​ബ്നം ഷ​ഫീ​ക്, നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​എ. സ​ജു, നിം​സ് കാ​ർ​ഡി​യോ തൊ​റാ​സി​ക് വാ​സ്കു​ലാ​ർ സ​ർ​ജ​ൻ ആ​ഷ​ർ എ​ന്നി​സ് നാ​യ​കം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ഹൃ​ദ​യ സം​ഗ​മം പ​രി​പാ​ടി കേ​ര​ള ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ. അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ 100 പേ​ർ​ക്ക് എ​ക്കോ, ടി​എം​ടി, ഇ​സി​ജി ടെ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. ക്യാ​ന്പി​ലെ​ത്തു​ന്ന മ​റ്റു​ള്ള​വ​ർ​ക്ക് ഈ ​ടെ​സ്റ്റു​ക​ൾ​ക്ക് അ​ന്പ​ത് ശ​ത​മാ​നം ഇ​ള​വു​ക​ളു​ണ്ടാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് മ​മ്മു​ട്ടി​യു​ടെ "ഹാ​ർ​ട്ട് ടു ​ഹാ​ർ​ട്ട്' പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഇ​സി​ജി, ജി​ആ​ർ​ബി​സി, ബ്ല​ഡ് ഷു​ഗ​ർ ടെ​സ്റ്റ്, ക​ണ്‍​സ​ൽ​ട്ടേ​ഷ​ൻ എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.