ല​ഹ​രി വി​രു​ദ്ധ യ​ജ്ഞ​ത്തി​ന് "കാ​ട്ടാ​ല്‍ എ​ഡ്യൂ​കെ​യ​ര്‍' ആ​പ്പ്
Friday, September 30, 2022 11:50 PM IST
തി​രു​വ​ന​ന്ത​പു​രം : ല​ഹ​രി ഉ​പ​യോ​ഗം വി​ല്‍​പ്പ​ന തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​നി ഒ​രു ക്ലി​ക്കി​ലൂ​ടെ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാം. കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളി​ലും ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സ​മ​ഗ്ര വി​ദ്യാ​ഭാ​സ സൗ​ഹൃ​ദ പ​ദ്ധ​തി "കാ​ട്ടാ​ല്‍ എ​ഡ്യു​കെ​യ'​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്മാ​ര്‍​ട്ട് പി​ടി​എ സ്റ്റു​ഡ​ന്‍റ് കെ​യ​ര്‍ ആ​പ്പ് വ​ഴി​യാ​ണ് പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്രൊ​ഫൈ​ല്‍ ഹോം ​പേ​ജി​ല്‍ ത​ന്നെ "റി​പ്പോ​ര്‍​ട്ട് അ​ബ്യൂ​സ്' എ​ന്ന ഓ​പ്ഷ​ന്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും സം​ബ​ന്ധി​ക്കു​ന്ന പ​രാ​തി​ക്ക് പു​റ​മെ, ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ​യും ആ​പ്പി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തും. സം​സ്ഥാ​ന പോ​ലീ​സ് വ​കു​പ്പി​ന്‍റെ "യോ​ദ്ധാ​വ്' ആ​പ്പു​മാ​യി ഇ​ന്‍റ​ഗ്രേ​റ്റ് ചെ​യ്താ​ണ് ഈ ​സൗ​ക​ര്യം ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും.