കൊയ്ത്ത് ഉത്സവം നടത്തി
Saturday, October 1, 2022 11:26 PM IST
കാ​ട്ടാ​ക്ക​ട : നൂ​റു​മേ​നി വി​ള​വു​മാ​യി ഭാ​വ​ന​യു​ടെ കൊ​യ്ത്തു​ൽ​സ​വം. കു​ന്ന​നാ​ട് ഏ​ലാ​യി​ൽ ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് ക​ലാ​സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച നെ​ൽ​ക്കൃ​ഷി​യി​ലാ​ണ് നൂ​റു​മേ​നി വി​ള​ഞ്ഞ​ത്.​ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​രി​ത ഭാ​വ​ന എ​ന്ന പേ​രി​ൽ നെ​ൽ​ക്കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.​ര​ക്ത​ശാ​ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ത്തു​ക​ൾ ആ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച​ത്.