സി​ഡി​ടി​പി സ്കീം ​ കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, October 1, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് ത്രൂ ​പോ​ളി​ടെ​ക്നി​ക് സ്കീം (​സി​ഡി​ടി​പി സ്കീം) ​പ്ര​കാ​ര​മു​ള്ള വി​വി​ധ കോ​ഴ്സു​ക​ള്‍ കോ​ള​ജ് കാ​മ്പ​സി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​ള്ള എ​ക്സ്റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലും ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​വാ​രം മു​ത​ല്‍ ആ​രം​ഭി​ക്കു​ന്നു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍, പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍, സ്ത്രീ​ക​ള്‍, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍, ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് അ​നൗ​പ​ചാ​രി​ക നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം ന​ല്‍​കു​ക​യെ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ഭാ​ര​ത സ​ര്‍​ക്കാ​രി​നു കീ​ഴി​ലെ നൈ​പു​ണ്യ വി​ക​സ​ന സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍, ഫാ​ഷ​ന്‍ ഡി​സൈ​ന്‍ എ​ന്നീ കോ​ഴ്സു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​വാ​രം തു​ട​ങ്ങു​ന്നു. ഈ ​സൗ​ജ​ന്യ കോ​ഴ്സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ സി​ഡി​ടി​പി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്.