വി​ഴി​ഞ്ഞം സ​മ​രം ക​ടു​പ്പി​ക്കു​ന്നു: വ​നി​താ സ​മ​ര​സ​മി​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി
Sunday, October 2, 2022 11:39 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന അ​തി​ജീ​വ​ന സ​മ​ര​ത്തി​ന്‍റെ ശൈ​ലി​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ചേ​ർ​ന്ന ഫൊ​റോ​നാ സ​മി​തി​ക​ൾ വ​നി​താ സ​മ​ര​സ​മി​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യി സ​മ​ര നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 48-ാം ദി​വ​സ​മാ​യ ഇ​ന്ന​ലെ നി​രാ​ഹാ​ര സ​മ​ര​ത്തി​നൊ​പ്പം പ്രാ​ർ​ഥ​നാ ദി​ന​മാ​യി​രു​ന്നെ​ങ്കി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യെ​ത്തി​യ​വ​ർ സ​മ​ര​ത്തി​ന്‍റെ ശ​ക്തി കൂ​ട്ടി.
മാ​മ്പ​ള്ളി ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റ് ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ പി​ന്തു​ണ​യു​മാ​യി പ​ന്ത​ലി​ൽ എ​ത്തി. മാ​മ്പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​സ്റ്റി​ൽ ജൂ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യേ​റി​യ​ൻ, മേ​രി, ബി​ന്ദു , ജെ​സ്ലെ​റ്റ്, ക്രി​സ്തു​ദാ​സ് എ​ന്നി​വ​ർ നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ച്ചു. മോ​ൺ.​ടി. നി​ക്കോ​ളാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗ​ൾ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തെ ബി​ജു ഓ​ളാ​ട്ടു​പു​റം ,സി.​ടി. വ​ർ​ഗീ​സ് എ​ന്നി​വ​ർ ന​യി​ച്ചു.​വി​ജ​യ​പു​രം രൂ​പ​ത​യി​ൽ നി​ന്നും പി.​സി. തോ​മ​സ് പൊ​ള്ള​യി​ൽ , സി​സ്റ്റ​ർ എ​ലി​സീ​റ, എ​ട​ത്വാ​വ ഫൊ​റോ​ന​യി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സ​ഹൃ​ദ​യ കൂ​ട്ടാ​യ്മ, ചാ​ക്കോ സ്ക​റി​യ പു​ന്ന​പ്ര, സി​സ്റ്റ​ർ പൗ​ളി​ൽ തെ​രേ​സ, സി​സ്റ്റ​ർ അ​നൂ​ജ, ഫാ. ​സ​ജി​ൽ ഹെ​ക്ട​ർ​എ​ന്നി​വ​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി.​സോ​ള​മ​ൻ, ഫാ. ​ജോ​സ്, ഫാ. ​ലാ​ബ​റി​ൻ , ഫാ. ​ആ​ഷ്‌​ലി​ൻ, പാ​ടി​ക് മൈ​ക്കി​ൾ, നി​ക്സ​ൺ ലോ​പ്പ​സ്, ജോ​യി ജെ​റാ​ൾ​ഡ്, ജോ​സ​ഫ് ജോ​ൺ​സ​ൻ . തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.