ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ വേ​റി​ട്ട ആ​ദ​ര​മൊ​രു​ക്കി ലു​ലു മാ​ൾ
Sunday, October 2, 2022 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ർ​ക്ക​യി​ൽ നൂ​ൽ നെ​യ്ത ബാ​പ്പു​ജി​യെ മ​ഴ​വി​ൽ നി​റ​മു​ള്ള നൂ​ലു​ക​ളി​ൽ വ​ര​ച്ച് ക​ലാ​കാ​ര​ന്മാ​ർ. എ​ട്ട് അ​ടി ഉ​യ​ര​വും നാ​ല​ടി വീ​തി​യു​മു​ള്ള​താ​ണ് ലു​ലു മാ​ളി​ൽ ഒ​രു​ക്കി​യ ഗാ​ന്ധി ചി​ത്രം. 4500 ആ​ണി​ക​ളും, വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള 1100 മീ​റ്റ​ർ നൂ​ലും ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​വേ​റി​ട്ട ചി​ത്രം ഒ​രു​ക്കി​യ​ത്. പ്ലൈ​വു​ഡ് പ്ര​ത​ല​ത്തി​ൽ ആ​ണി​ക​ൾ ത​റ​ച്ച ശേ​ഷം നൂ​ലു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ളി​ലെ ലു​ലു ഇ​വ​ന്‍റ്സ് സം​ഘ​മാ​ണ് ഈ ​വേ​റി​ട്ട ആ​ശ​യം മു​ൻ​നി​ർ​ത്തി ഗാ​ന്ധി​ജി​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്രം തീ​ർ​ത്ത​ത്.
മാ​ളി​ലെ ഗ്രാ​ൻ​ഡ് എ​ട്രി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ള​യം ഇ​മാം ഡോ.​വി.​പി. സു​ഹൈ​ബ് മൗ​ല​വി, ശാ​ന്തി​ഗി​രി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, റ​വ.​ഡോ.​ജോ​സ​ഫ് സാ​മു​വ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ ചേ​ർ​ന്ന് ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ലു​ലു ഗ്രൂ​പ്പ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​യ് ഷ​ഡാ​ന​ന്ദ​ൻ, റീ​ജ​ണ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൾ സ​ലീം ഹ​സ​ൻ, മാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​കെ.​ഷെ​റീ​ഫ് , ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.