മ​ദ്യ​ന​യ​ത്തി​ലെ കാ​പ​ട്യം തി​രി​ച്ച​റി​യ​ണം: പാ​ള​യം ഇ​മാം ഡോ: ​സു​ഹൈ​ബ് മൗ​ല​വി
Sunday, October 2, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ലെ കാ​പ​ട്യം തി​രി​ച്ച​റി​യ​ണ​മെ​ന്നു പാ​ള​യം ഇ​മാം ഡോ. ​വി.​പി. സു​ഹൈ​ബ് മൗ​ല​വി. കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഇ​ന്ന​ലെ സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന കൂ​ട്ട ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ല​ഹ​രി വി​പ​ത്ത് ഒ​ഴി​വാ​ക്കാ​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മെ​ന്നി​രി​ക്കേ ഒ​രു കൈ ​കൊ​ണ്ട് മ​ദ്യം വി​ള​ന്പു​ക​യും മ​റു​കൈ കൊ​ണ്ട് യോ​ദ്ധാ​വി​നെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലെ കാ​പ​ട്യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ദ്യ​വി​ത​ര​ണ​ത്തി​ൽ മാ​ത്ര​മ​ല്ല, മ​ദ്യ ഉ​ത്പാ​ദ​ന​ത്തി​ലും സ​ർ​ക്കാ​ർ നേ​രി​ട്ട് ഇ​ട​പെ​ടു​ന്നു എ​ന്ന​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​യ​ക്കു വ​സ്തു​ക്ക​ളെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ൻ സ​മൂ​ഹം ഒ​ന്ന​ട​ങ്കം മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ഡ്വ. വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ് മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി. മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര, മു​ൻ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ന​ടു​ക്കു​ന്നി​ൽ വി​ജ​യ​ൻ, ക​ന്പ​റ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.