വി​ന്‍റ​ർ ആ​ർ​ട്ട് റെ​സി​ഡ​ൻ​സി​ക്ക് കി​ളി​മാ​നൂ​രി​ൽ തു​ട​ക്ക​മാ​യി
Sunday, October 2, 2022 11:43 PM IST
കിളിമാനൂർ: വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ രാ​ജാ ര​വി​വ​ർ​മ​യു​ടെ ജ​ന്മ​ദേ​ശ​മാ​യ കി​ളി​മാ​നൂ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ 116-ാം ച​ര​മ​ദി​ന​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​ന്‍റ​ർ ആ​ർ​ട്സ് റ​സി​ഡ​ൻ​സി പ്രോ​ഗ്രാം കി​ളി​മാ​നൂ​രി​ലെ രാ​ജാ ര​വി​വ​ർ​മ മെ​മ്മോ​റി​യ​ൽ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ചു. ശി​ല്പി എ​ൻ.​എ​ൻ. റിം​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. ബാ​ല മു​ര​ളീ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ളാ​യ ടോം ​ജെ. വ​ട്ട​ക്കു​ഴി, ല​ത കു​ര്യ​ൻ, കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. മ​നോ​ജ്, വാ​ർ​ഡം​ഗം കൊ​ട്ട​റ മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ബ്ദു​ള്ള, ബി​ജി ഭാ​സ്ക​ർ, ദീ​പാ ഗോ​പാ​ൽ, ഷ​ജി​ത്, സ്മി​ത എം. ​ബാ​ബു എ​ന്നീ ക​ലാ​കാ​ര​ന്മാ​രാ​ണ് റ​സി​ഡ​ൻ​സി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കു​ള്ള ശി​ല്പ​ശാ​ല- വ​ർ​ണോ​ത്സ​വ​വും അ​ര​ങ്ങേ​റി.