മഴയിൽ റോഡ് തകർന്നു ; പൊ​ന്മു​ടി ഒ​റ്റ​പ്പെ​ട്ടു
Monday, October 3, 2022 11:18 PM IST
വി​തു​ര : ക​ന​ത്ത​മ​ഴ​യി​ൽ റോ​ഡ് വീ​ണ്ടും ഇ​ടി​ഞ്ഞ​തോ​ടെ പൊ​ന്മു​ടി ഒ​റ്റ​പ്പെ​ട്ടു. പൊ​ന്മു​ടി പാ​ത​യി​ലെ 12-ാമ​ത്തെ വ​ള​വി​ലെ റോ​ഡാ​ണ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു.

മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ പ​ന്ത്ര​ണ്ടാം വ​ള​വി​ന് മു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്.

നി​ല​വി​ൽ 180 കു​ടും​ബ​ങ്ങ​ളി​ലാ​യി 450ലേ​റെ പേ​രാ​ണ് പൊ​ന്മു​ടി​യി​ലെ ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​ത്. റോ​ഡ് പ​ണി ന​ട​ക്കു​ന്ന സ​മ​യ​ത്ത് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ത്തി​വി​ട്ടി​രു​ന്നു​വെ​ങ്കി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് പൊ​ന്മു​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.