റോഡ് നിയമങ്ങളുടെ ലംഘനം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന
Monday, October 3, 2022 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ റോ​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം കി​ളി​മാ​നൂ​ർ , വെ​ഞ്ഞാ​റ​മൂ​ട്, ആ​റ്റി​ങ്ങ​ൽ, പോ​ത്ത​ൻ​കോ​ട്, വെ​മ്പാ​യം എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഫ്തി​യി​ൽ യാ​ത്ര​ക്കാ​രാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ​ഞ്ച​രി​ച്ച് അ​പ​ക​ട​ക​ര​മാ​യ ഓ​വ​ർ​ടേ​ക്കിം​ഗ്, ഓ​വ​ർ സ്പീ​ഡ്, ലൈ​ൻ- സി​ഗ്ന​ൽ പാ​ലി​ക്കാ​തി​രി​ക്ക​ൽ, ഡ്രൈ​വിം​ഗ് സ​മ​യ​ത്തെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം തു​ട​ങ്ങി റോ​ഡ് സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തും.
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വ്യാ​പ​ക​മാ​യി റോ​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ശ്രീ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ല​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​വി​ഐ രാം​ജി കെ. ​ക​ര​ൺ, എ​എം​വി​ഐ​മാ​രാ​യ ബി.​എ​സ്. ലൈ​ജു, കെ.​ഇ. അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.